ഭഗവദ് ഗീതാ ഗീതകം അദ്ധ്യായം 3 കർമ്മ യോഗം
ശ്രീമദ് ഭഗവദ്ഗീത
അധ്യായം 3 – കർമ്മയോഗം
അർജുന ഉവാച
3.1
ജ്യായസീ ചേത് കർമ്മണസ്തേ മതാ
ബുദ്ധിർ ജനാർദന ।
തത് കിം കർമ്മണി ഘോരേ മാം നിയോജയസി
കേശവ ॥
കർമ്മത്തേക്കാളേറെ ശ്രേഷ്ഠം ജ്ഞാനമെന്നാണഭിപ്രായമെങ്കിൽ
ഘോരകർമ്മം ചെയ്യാനെന്നെയെന്തിന്നു
പ്രേരിപ്പിക്കുന്നു നീ കേശവാ?
अर्जुन उवाच
ज्यायसी चेत्कर्मणस्ते मता बुद्धिर्जनार्दन ।
तत्किं कर्मणि घोरे मां नियोजयसि केशव ॥
If it is your
view
that knowledge is greater than action,
then why do you urge me, O Keshava,
to perform this dreadful action?
3.2
വ്യാമിശ്രേണേവ വാക്യേന ബുദ്ധിം
മോഹയസീവ മേ ।
തദേകം വദ നിശ്ചിത്യ യേന ശ്രേയോfഹമാപ്നുയാം ॥
കുഴച്ചുമറിച്ചേറെകാര്യങ്ങൾ പറഞ്ഞു
തന്നവിടുന്നെൻ
ബുദ്ധിയെ മോഹിപ്പിക്കുന്നതു പോലെ
തോന്നുന്നുവല്ലോ!
ഏതൊരു മാർഗ്ഗം ഞാൻ സ്വീകരിച്ചാൽ
അതെനിക്കേറെ
ശ്രേയസ്കരമാവും എന്നങ്ങുറപ്പോടെയിപ്പോൾ
പറഞ്ഞു തന്നാലും
व्यामिश्रेणेव वाक्येन बुद्धिं मोहयसीव मे ।
तदेकं वद निश्चित्य येन श्रेयोऽहमाप्नुयाम् ॥
You seem to speak many things all
mixed together,
giving me mixed messages,
and my mind is becoming confused.
Therefore, tell me clearly and
with certainty
which single path I should follow—
the one that will lead me to the highest good.
ശ്രീഭഗവാനുവാച
3.3
ലോകേfസ്മിൻ
ദ്വിവിധാ നിഷ്ഠാ പുരാ പ്രോക്താ മയാനഘ ।
ജ്ഞാനയോഗേന സാംഖ്യാനാം കർമ്മയോഗേന
യോഗിനാം ॥
അറിഞ്ഞാലും അർജുനാ ഈ ലോകത്തിൽ
യോഗികൾക്കായ്
രണ്ടു വിധത്തിലുണ്ടാത്മനിഷ്ഠകളെന്നു
പണ്ടേ ഞാൻ പറഞ്ഞിരിക്കുന്നൂ
ധ്യാനപരന്മാർക്ക് ജ്ഞാനയോഗം; കർമ്മപരന്മാർക്കു
കർമ്മയോഗവും
യുക്തിപൂർവ്വം കാര്യകാരണങ്ങൾ
വിശകലനം ചെയ്യുന്നൂ ചിലർ
സാംഖ്യയോഗത്തിലഭിരുചിയുള്ളയവർ
ജ്ഞാനയോഗമാചരിക്കുന്നൂ
രണ്ടാമത്തെ കൂട്ടർ ബുദ്ധിയോഗാനുസാരം
കർമ്മയോഗികളാവുന്നൂ
അനാസക്തമായ് ചെയ്യും കർമ്മങ്ങൾ
വാസനാമാലിന്യങ്ങളെ
ഇല്ലാതാക്കി മനസ്സിനെ
ശുദ്ധമാക്കുന്നൂ, ജ്ഞാനസജ്ജമാക്കുന്നൂ
കർമ്മമാർഗ്ഗവും ജ്ഞാനമാർഗ്ഗവും പരസ്പരപൂരകങ്ങളായിരിക്കുന്നൂ.
श्रीभगवानुवाच
लोकेऽस्मिन्द्विविधा निष्ठा पुरा प्रोक्ता मयानघ ।
ज्ञानयोगेन सांख्यानां कर्मयोगेन योगिनाम् ॥
Know this also, O Arjuna:
in this world I have long declared
two paths of steadfast spiritual discipline for seekers.
For those devoted to
contemplation—
the path of knowledge, the Yoga of wisdom;
for those inclined to action—
the path of action, Karma Yoga.
Some, who delight in careful
reasoning
and in the analysis of cause and effect,
follow the path of Sāṅkhya
and practice the Yoga of knowledge.
The other group, guided by
disciplined understanding,
become Karma Yogis
and follow the path of selfless action.
Actions performed without
attachment
remove the impurities of latent tendencies,
purify the mind,
and prepare it for true knowledge.
Thus the path of action and the
path of knowledge
stand not opposed,
but complete and support one another.
3.4
ന കർമ്മണാമനാരംഭാത് നൈഷ്കർമ്മ്യം
പുരുഷോfശ്നുതേ ।
ന ച സംന്യസനാദേവ സിദ്ധിം സമധിഗച്ഛതി
॥
കർമ്മമൊന്നും ചെയ്യാതിരുന്നാൽ നൈഷകർമ്മ്യമാവില്ലത്.
കർമ്മങ്ങൾ ത്യജിച്ചതിനാൽ മാത്രം
ഒരുവന് സിദ്ധി പ്രാപ്യവുമല്ല.
കർമ്മങ്ങളിൽ നിന്നും ഒളിച്ചോടിയാൽ
അതേകില്ലൊരു സദ്ഫലവും
പൂർണ്ണത കൈവരില്ലൊരുവൻ കർമ്മങ്ങൾ ത്യജിച്ചു
ജീവിച്ചുവെന്നാലും.
തത്ത്വമറിയാതുളള നൈഷ്കർമ്മ്യം, കേവലമത്
അലസജീവിതം.
न कर्मणामनारम्भान्नैष्कर्म्यं पुरुषोऽश्नुते ।
न च संन्यसनादेव सिद्धिं समधिगच्छति ॥
By merely doing no action,
one does not attain naishkarmya—freedom from action.
Nor does a person reach perfection
simply by renouncing actions.
If one runs away from action,
no true good will come of it.
Nor will one attain completeness
by living after abandoning one’s duties.
Naishkarmya without understanding
the truth
is nothing but a life of mere idleness.
3.5
ന ഹി കശ്ചിത് ക്ഷണമപി ജാതു
തിഷ്ഠത്യകർമ്മകൃത് ।
കാര്യതേ ഹ്യവശഃ കർമ്മ സർവഃ
പ്രകൃതിജൈർ ഗുണൈഃ ॥
ക്ഷണനേരം പോലും ആർക്കുമാവില്ലൊരിക്കലും
കർമ്മം ചെയ്യാതെയിരിക്കുവാൻ;
ഗുണത്രയങ്ങളാൽ
നയിക്കപ്പെട്ടെല്ലാവരും പ്രകൃത്യാ
അസ്വതന്ത്രരായ്
സഹജമാം കർമ്മങ്ങളിൽ
മുഴുകിയിരിക്കുന്നൂ സദാ.
കർമ്മത്തിൽ മുഴുകിക്കഴിയുന്നൂ നാം
നിസ്സഹായരായ്.
ദേഹം വിശ്രമിക്കുമ്പോഴും
മനസ്സുമതുപോൽ ബുദ്ധിയും
കർമ്മനിരതം; ഉറങ്ങുമ്പോഴും നടക്കുന്നൂ
ദേഹകർമ്മങ്ങൾ.
न हि कश्चित्क्षणमपि जातु तिष्ठत्यकर्मकृत् ।
कार्यते ह्यवशः कर्म सर्वः प्रकृतिजैर्गुणैः ॥
Not even for a moment can anyone
ever remain
without performing action.
Driven by the three guṇas, all beings are moved by nature
itself,
not truly free, and ever engaged
in their natural activities.
Thus we remain immersed in action,
almost helpless before it.
Even when the body rests,
the mind and the intellect continue their work;
and even in sleep the body carries on its actions.
3.6
കർമേന്ദ്രിയാണി സംയമ്യ യ ആസ്തേ മനസാ
സ്മരൻ ।
ഇന്ദ്രിയാർത്ഥാൻ വിമൂഢാത്മാ
മിഥ്യാചാരഃ സ ഉച്യതേ ॥
കർമ്മേന്ദ്രിയങ്ങളെ ബലാൽ അടക്കിവച്ചെന്നാലും
മനസ്സിൽ
ഇന്ദ്രിയവിഷയങ്ങളെ സ്മരിച്ചുകൊണ്ടു നടക്കുന്നവൻ
വിവേകരഹിതനാകുന്നൂ,
മിഥ്യാചാരിയുമാണവൻ.
ബാഹ്യസദാചാരം നടിച്ചു കർമ്മം ത്യജിക്കുന്നവൻ
വിവേചനബുദ്ധിയില്ലാതെ സ്വയം
അധപ്പതിക്കുന്നൂ.
कर्मेन्द्रियाणि संयम्य य आस्ते मनसा स्मरन् ।
इन्द्रियार्थान्विमूढात्मा मिथ्याचारः स उच्यते ॥
One who forcibly restrains the
organs of action,
yet continues in the mind
to dwell upon the objects of the senses—
such a person lacks discernment and
is a hypocrite.
Feigning outward virtue,
one who abandons action in this way,
without true discrimination,
only brings about one’s own downfall.
3.7
യസ്ത്വിന്ദ്രിയാണി മനസാ നിയമ്യാരഭതേfർജുന ।
കർമേന്ദ്രിയൈഃ കർമ്മയോഗം അസക്തഃ സ
വിശിഷ്യതേ ॥
മനോബലം കൊണ്ടിന്ദ്രിയങ്ങളെ നിയന്ത്രിച്ച്
ആസക്തികൂടാതെ, അർജുനാ, ആരൊരാൾ
കർമ്മേന്ദ്രിങ്ങളെ സുകുശലം വിനിയോഗിച്ചു
കർമ്മയോഗം ചെയ്യുന്നുവോ,
വിശിഷ്ഠനാണയാൾ.
ജ്ഞാനേന്ദ്രിയങ്ങളിലൂടെ,ബാഹ്യവിഷയങ്ങളെ
തൊട്ടറിയും മനസ്സിനെ നിയന്ത്രിച്ചു
വരുതിയിൽ നിർത്തി,
ഒന്നിലും ആരോടും ഒട്ടലില്ലാതെ,
ഫലസംഗമില്ലാതെ
പ്രവർത്തിക്കുന്നവൻ കർമ്മയോഗിയാവുന്നൂ
यस्त्विन्द्रियाणि मनसा नियम्यारभतेऽर्जुन ।
कर्मेन्द्रियैः कर्मयोगमसक्तः स विशिष्यते ॥
But one who, with strength of
mind,
controls the senses, O Arjuna,
and skillfully engages the organs of action
without attachment—
that person is truly superior,
a practitioner of Karma Yoga.
Perceiving the outer world through
the senses of knowledge,
yet keeping the mind restrained and disciplined,
remaining unattached to anything,
expecting no fruits of action,
one who acts in this spirit is indeed a Karma Yogi.
3.8
നിയതം കുരു കർമ്മ ത്വം കർമ്മ ജ്യായോ
ഹ്യകർമ്മണഃ ।
ശരീരയാത്രാപി ച തേ ന പ്രസിദ്ധ്യേദകർമ്മണഃ
॥
നിനക്ക് വിധിക്കപ്പെട്ടതാം
കർമ്മങ്ങൾ നീ ഭംഗിയായ് ചെയ്താലും
അതെത്ര ബുദ്ധിമുട്ടുള്ളതാണെന്നാലും,
എന്തുകൊണ്ടെന്നാൽ
കർമ്മനിരാസത്തേക്കാളേറെ ശ്രേഷ്ഠം
കർമ്മനിരത സ്വഭാവം.
സ്വദേഹസംരക്ഷണം പോലുമസാദ്ധ്യം കർമ്മം ചെയ്യാതിരുന്നാൽ.
വൈദികമായിട്ടുണ്ട് കർമ്മങ്ങൾ, നിത്യ
നൈമിത്തികങ്ങൾ, കാമ്യങ്ങൾ,
നിഷിദ്ധങ്ങളായവകൾ,
നിത്യനിദാനകർമ്മങ്ങൾ, കർത്തവ്യങ്ങൾ
ഇവയിലെല്ലാം
കർമ്മയോഗസിദ്ധാന്തമൊരുപോലെ ബാധകം.
നിഷ്ക്രിയത്വം നശിപ്പിക്കുന്നു
വ്യക്തിയെ, കുടുംബത്തെ, രാഷ്ട്രത്തിനെ.
नियतं कुरु कर्म त्वं कर्म ज्यायो ह्यकर्मणः ।
शरीरयात्रापि च ते न प्रसिद्ध्येदकर्मणः ॥
Perform well the actions that are
ordained for you,
even if they seem difficult.
For being engaged in action is far
better
than abandoning action.
Indeed, even the care and
maintenance
of one’s own body
would not be possible without
action.
In the Vedic tradition
actions are spoken of as many
kinds—
daily duties, occasional duties,
actions done for desired results,
and those that are forbidden.
There are duties that sustain life
and responsibilities that must be fulfilled;
and in all of these
the principle of Karma Yoga
applies alike.
For inactivity destroys the
individual,
the family, and even the nation.
3.9
യജ്ഞാർത്ഥാത് കർമ്മണോfന്യത്ര ലോകോfയം കർമ്മബന്ധനഃ ।
തദർത്ഥം കർമ്മ കൗന്തേയ മുക്തസംഗഃ
സമാചര ॥
യജ്ഞമായ് ചെയ്യും കർമ്മങ്ങളേറെയില്ലാത്ത
കാരണം
ഇഹലോകം കർമ്മബന്ധപങ്കിലമായ് നിലകൊള്ളുന്നൂ
അതിനാൽ കുന്തീസുതാ, ചെയ്താലും നിൻ
കർമ്മങ്ങൾ
സംഗം കൂടാതെ നന്നായ്, യജ്ഞഭാവത്തിൽ
അർജുനാ.
കർമ്മങ്ങൾ നമ്മെ വാസനകളാൽ
ബന്ധിപ്പിക്കുന്നതായ്
പറയുന്നുവെങ്കിലും, ബന്ധിക്കയില്ലാ
യജ്ഞകർമ്മങ്ങൾ മർത്യനെ; കർമ്മയോഗമായ് ചെയ്യും കർത്തവ്യകർമ്മങ്ങളും.
यज्ञार्थात्कर्मणोऽन्यत्र लोकोऽयं कर्मबन्धनः ।
तदर्थं कर्म कौन्तेय मुक्तसंगः समाचर ॥
Unless actions are performed as
sacrifice (yajña),
this world remains bound by the bonds of action.
Therefore, O son of Kunti,
whatever actions you perform, do them well—
without attachment, in the spirit of sacrifice, O Arjuna.
Actions may bind us through the
impressions they create;
yet actions performed as yajña do not bind the mortal.
So too the duties performed in the
spirit of Karma Yoga
do not enslave the one who acts.
3.10
സഹയജ്ഞാഃ പ്രജാഃ സൃഷ്ട്വാ പുരോവാച
പ്രജാപതിഃ ।
അനേന പ്രസവിഷ്യധ്വം ഏഷ വോfസ്ത്വിഷ്ടകാമധുക് ॥
സർഗ്ഗത്തിന്നാരംഭത്തിൽ
സൃഷ്ടികർത്താവാം പ്രജാപതി
യജ്ഞഭാവനിഷ്ഠയോടെ പ്രജകളെ സൃഷ്ടിച്ചിപ്രകാരം
പറഞ്ഞൂ,
“നിങ്ങളിൽ സഹജമായുള്ളതാം
യജ്ഞഭാവനയാൽ
അഭിവൃദ്ധി പ്രാപിക്കുക; ചെയ്യുന്ന കർമ്മയജ്ഞങ്ങളെല്ലാം
അഭീഷ്ടങ്ങൾ നൽകും കാമധേനുവായ്ത്തീർന്നിടട്ടെ.”
വിശ്വമനസ്സാകും സമഷ്ടി, പഞ്ചഭൂതസംഘാതങ്ങളാൽ
സൃഷ്ടിച്ചൂ മനുഷ്യനെ, ജീവജാലങ്ങളെ,
പിന്നെ യജ്ഞഭാവത്തെയും
“വർദ്ധിച്ചാലും നിങ്ങൾ സഹജയജ്ഞഭാവം കൈവിടാതെ.
കാമധേനുവാകും നിങ്ങൾക്കത്”
എന്നനുഗ്രഹം നല്കി.
सहयज्ञाः प्रजाः सृष्ट्वा पुरोवाच प्रजापतिः ।
अनेन प्रसविष्यध्वमेष वोऽस्त्विष्टकामधुक् ॥
At the beginning of creation,
the Creator—Prajāpati— brought forth beings
established in the spirit of yajña, and said:
“By this innate spirit of
sacrifice within you
may you grow and flourish.
Let the sacrificial actions you
perform
become for you like the wish-fulfilling cow, Kamadhenu,
granting your cherished needs.”
The Cosmic Mind, the universal
whole,
fashioned from the five elements
human beings and all living creatures,
and along with them the spirit of yajña.
“Grow and prosper,” he blessed
them,
“but never abandon this natural spirit of sacrifice.
For it shall be for you like the
divine Kāmadhenū,
the giver of all that you seek.”
3.11
ദേവാൻ ഭാവയതാനേന തേ ദേവാ ഭാവയന്തു
വഃ ।
പരസ്പരം ഭാവയന്തഃ ശ്രേയഃ
പരമവാപ്സ്യഥ ॥
“ദേവന്മാരെ പോഷിപ്പിച്ചാലും
യജ്ഞങ്ങളാൽ നിങ്ങൾ.
ദേവന്മാർ നിങ്ങളെയും
പോഷിപ്പിച്ചിടും; ഏവം പരസ്പരം
പോഷിപ്പിച്ചെല്ലാവരും പരമമാം
ശ്രേയസ്സ് നേടുവിൻ.
ഉറങ്ങിക്കിടക്കും ക്ഷമത
ഉണർത്തിയൂർജ്ജസ്വലമാക്കി
പരിപോഷിപ്പിച്ചു സാദ്ധ്യതകളാകും
ദേവന്മാരെ നാം
പ്രസാദിപ്പിച്ചെന്നാലവരും നമ്മെ
നന്നായനുഗ്രഹിച്ചിടും.
യജ്ഞഭാവത്തിൽ പരസ്പരപൂരകം ചെയ്യും
കർമ്മങ്ങൾ
മാത്രമേയുള്ളൂ മാർഗ്ഗം
പരമശ്രേയസ്സേവർക്കുമുണ്ടാകുവാൻ”
देवान्भावयतानेन ते देवा भावयन्तु वः ।
परस्परं भावयन्तः श्रेयः परमवाप्स्यथ ॥
“By your sacrifices, nourish the Devas.
And the Devas in turn will nourish
you.
Thus, by sustaining one another,
may you all attain the highest good.
The powers that lie dormant
within and around us—
when awakened, strengthened, and well nurtured—
become like the Devas themselves.
When we please them in this
spirit,
they too will bless us abundantly.
Only actions performed in the
spirit of sacrifice,
supporting one another, become the path
through which all may reach the supreme welfare.”
3.12
ഇഷ്ടാൻ ഭോഗാൻ ഹി വോ ദേവാ ദാസ്യന്തേ
യജ്ഞഭാവിതാഃ ।
തൈർദത്താനപ്രദായൈഭ്യോ യോ ഭുങ്ക്തേ
സ്തേന ഏവ സഃ ॥
യജ്ഞഭാവേന നിങ്ങൾ ചെയ്യും
കർമ്മത്താൽ അഭിവൃദ്ധിയാർന്ന
സർജ്ജനസാദ്ധ്യതകളാകും ദേവന്മാർ തീർച്ചയായും
തരും നിങ്ങൾക്കായ്
ഇഷ്ടഭോഗ്യങ്ങളെന്നാൽ, ആ ഫലങ്ങൾ
അവർക്ക് സമർപ്പിക്കാതെ
സ്വയം അനുഭവിക്കുന്നവൻ കള്ളൻ
തന്നെയാകുന്നു നിശ്ചയം.
ത്യാഗഫലമായ് ലഭിക്കും നേട്ടങ്ങൾ
പങ്കിട്ടുവേണമനുഭവിക്കുവാൻ.
പ്രീതരാക്കണം ദേവന്മാരെ സ്വപ്രയത്നമാകും
യജ്ഞത്തിനാൽ.
സമൂഹദ്രോഹിയാണവൻ, നിസ്സ്വാർത്ഥമായ് പ്രയത്നിക്കാത്തവൻ.
इष्टान्भोगान्हि वो देवा दास्यन्ते यज्ञभाविताः ।
तैर्दत्तानप्रदायैभ्यो यो भुङ्क्ते स्तेन एव सः ॥
By actions you perform in the spirit of yajña,
the creative powers of the world
will grow and flourish, and surely grant you
the enjoyments you desire.
But if one enjoys those fruits without offering them back
to the powers that made them possible,
that person, indeed, is a thief.
The gains that come as
the fruit of sacrifice
must be shared and enjoyed together.
Through one’s own sincere
effort—that itself becomes yajña—
the Devas must be pleased.
One who does not strive with such selflessness
is a betrayer of the community.
3.13
യജ്ഞശിഷ്ടാശിനഃ സന്തോ മുച്യന്തേ
സർവകിൽബിഷൈഃ ।
ഭുഞ്ജതേ തേ ത്വഘം പാപാ യേ
പചന്ത്യാത്മകാരണാത് ॥
യജ്ഞഫലമായുണ്ടാവും പ്രസാദം കഴിക്കും
സജ്ജനങ്ങൾ
സർവ്വപാപങ്ങളിൽ നിന്നും
മോചിതരാവുന്നു, എന്നാൽ
സ്വയം ഭുജിക്കുവാൻ വേണ്ടിമാത്രം ആർ
പാചകം ചെയ്യുന്നുവോ,
അവർ പാപികളാകുന്നു; ആ പാപമവർതന്നെ
ഭുജിക്കുന്നു.
പാപഭീതികൂടാതെ നിസ്സ്വാർത്ഥമായ്
സ്വപ്രയത്നം ചെയ്തു
ഭുജിക്കാം യജ്ഞഫലങ്ങളെ, എന്നാൽ
പ്രയത്നം കൂടാതെ
യജ്ഞഫലങ്ങൾ എടുക്കുന്നവർ
പാപമാണാർജ്ജിക്കുക.
यज्ञशिष्टाशिनः सन्तो मुच्यन्ते सर्वकिल्बिषैः ।
भुञ्जते ते त्वघं पापा ये पचन्त्यात्मकारणात् ॥
The noble ones who partake
of the sacred offering, Prasada,
that comes as the fruit of yajña
are freed from all sins.
But those who cook
only for their own enjoyment—they are sinners;
they eat nothing, but sin itself.
Without fear of sin,
one may enjoy
the fruits of sacrifice
earned through selfless effort.
But those who take the
fruits of yajña
without their own striving
only gather sin for themselves.
3.14
അന്നാദ്ഭവന്തി ഭൂതാനി പർജ്ജന്യാദന്നസംഭവഃ
।
യജ്ഞാദ്ഭവതി പർജ്ജന്യോ യജ്ഞഃ
കർമ്മസമുദ്ഭവഃ ॥
3.15
കർമ്മ ബ്രഹ്മോദ്ഭവം വിദ്ധി
ബ്രഹ്മാക്ഷരസമുദ്ഭവം ।
തസ്മാത് സർവഗതം ബ്രഹ്മ നിത്യം യജ്ഞേ
പ്രതിഷ്ഠിതം ॥
അന്നത്തിൻ സൂക്ഷ്മാംശത്തിൽ നിന്നു
ജീവികളുണ്ടാവുന്നു.
ആകാശത്തിൽ നിന്ന് പെയ്യുന്ന മഴയാൽ
അന്നമുണ്ടാവുന്നൂ.
യജ്ഞം മഴയ്ക്കു ഹേതു; കർമ്മത്തിൽ
നിന്നുമുദ്ഭൂതമത്രേ യജ്ഞം.
കർമ്മം സഗുണൻ ബ്രഹ്മാവിൽ
നിന്നുമുണ്ടായീ; ആ വിരിഞ്ചൻ
നിർഗുണബ്രഹ്മമാം അക്ഷരത്തിൽ
നിന്നുമാണെന്നറിയണം.
എങ്ങും നിറഞ്ഞിരിക്കും ബ്രഹ്മം, യജ്ഞത്തിനാൽ
നിലകൊള്ളുന്നൂ.
ജീവികൾ ഉണ്ടായി
പോഷിപ്പിക്കപ്പെടുന്നതന്നത്തിൽ നിന്നും
ഭക്ഷ്യങ്ങളുണ്ടാവുന്നതും ജീവികളിലത്
ദഹിക്കുന്നതും ജലത്താൽ
മഴയുണ്ടാവുന്നതും യജ്ഞത്തിനാൽ,
കർമ്മയോഗത്തിനാൽ.
നിസ്വാർത്ഥമായ് ചെയ്യും കർമ്മങ്ങൾ
സദ്ഫലങ്ങളേകുന്നൂ.
യജ്ഞഭാവനയുണ്ടാകുന്നതെല്ലാം
ഈശ്വരാനുഗ്രഹത്തിനാൽ.
अन्नाद्भवन्ति भूतानि पर्जन्यादन्नसम्भवः ।
यज्ञाद्भवति पर्जन्यो यज्ञः कर्मसमुद्भवः ॥
कर्म ब्रह्मोद्भवं विद्धि ब्रह्माक्षरसमुद्भवम् ।
तस्मात्सर्वगतं ब्रह्म नित्यं यज्ञे प्रतिष्ठितम् ॥
From the subtle essence of food living beings arise.
Food itself comes into being
through the rains that fall from the sky.
Rain is born of yajña, and yajña arises from action.
Action itself proceeds
from the manifest Brahman, and that Creator,
know, arises from the Imperishable—
the formless Absolute.
Thus Brahman, all-pervading,
is ever established in yajña.
Living beings are sustained by
food;
food is produced by rain; and within living beings
that food is digested by the power of water.
Rain arises through yajña,
through the discipline of Karma Yoga.
Actions performed selflessly bring noble results.
And the spirit of yajña
itself arises only
by the grace of the Divine.
3.16
ഏവം പ്രവർത്തിതം ചക്രം
നാനുവർത്തയതീഹ യഃ ।
അഘായുരിന്ദ്രിയാരാമോ മോഘം പാർത്ഥ സ
ജീവതി ॥
ഇപ്രകാരം ചാക്രികമാം കർമ്മയോഗം
സ്വരചേർച്ചയോടെ
അനുവർത്തിക്കാതിരിക്കുന്നവൻ ഇന്ദ്രിയങ്ങൾക്കടിപ്പെട്ടു
പാപജീവിതം നയിക്കുന്നൂ, സ്വജീവിതംതന്നെ
പാഴാക്കിടുന്നൂ.
അർജുനാ അറിഞ്ഞാലും, പ്രകൃതിനിയമത്തിൻ
സഹജമാം
സ്വരൈക്യത്തോടെ ഒന്നിച്ചു നീങ്ങിടാനും,
അപസ്വരത്തിൽ
വീണധപ്പതിക്കാനും, ഇവയിലേതു
സ്വീകരിക്കേണമെന്നു
തീരുമാനിക്കുവാനും, മനുഷ്യനുണ്ട് വിവേകവും
സ്വാതന്ത്ര്യവും.
ഒത്തൊരുമിച്ചു യജ്ഞഭാവത്തിൽ
പ്രവർത്തിക്കുവാൻ വേണം
ഇന്ദ്രിയ-വിഷയ നിയന്ത്രണം, അതുണ്ടെന്നാൽ
ദേവതകൾ
അവനിൽ സർഗ്ഗസാദ്ധ്യതകളായി മഴപോൽ
പെയ്തിടുന്നു.
3.17
യസ്ത്വാത്മരതിരേവ സ്യാത് ആത്മതൃപ്തശ്ച
മാനവഃ ।
ആത്മന്യേവ ച സന്തുഷ്ടഃ തസ്യ കാര്യം
ന വിദ്യതേ ॥
എന്നാൽ ആത്മാവിൽ സദാ
സന്തുഷ്ടനായ് അഭിരമിക്കുന്നവന്നു
ആത്മസംതൃപ്തിയാണുള്ളിലതിനാൽ
ചെയ്യാനില്ലൊരു കർമ്മവും.
യജ്ഞഭാവത്തിൽ ചെയ്യും കർമ്മഫലം
കൊണ്ടു മനസ്സിനെ
സംയമിപ്പിച്ചു ധ്യാനനിരതനാക്കി ജീവിതം
നയിക്കുന്നവർക്കിനി
ആത്മശുദ്ധി കൈവരിക്കുവാനായി
ചെയ്യുവാൻ കർമ്മങ്ങളില്ല;
എന്നാലവരും ചെയ്യുന്നൂ കർമ്മങ്ങൾ
ആത്മാനുഭൂതിക്കായിമാത്രം
3.18
നൈവ തസ്യ കൃതേനാർത്ഥോ നാകൃതേനേഹ
കശ്ചന ।
ന ചാസ്യ സർവഭൂതേഷു
കശ്ചിദർത്ഥവ്യപാശ്രയഃ ॥
ഈ ലോകത്തില്ലാ ധ്യാനനിഷ്ഠനാമൊരുവന്നു
കർമ്മം കൊണ്ടു നേടുവാൻ ഒന്നും;
കർമ്മങ്ങൾ
ചെയ്യാതിരുന്നാലുമില്ല അവനേതു
പ്രശ്നങ്ങളും.
മറ്റുള്ളവരെയൊന്നിനുമവനാശ്രയിക്കേണ്ടതില്ല.
ലാഭാലാഭവിചാരമില്ലാതെ ആത്മാരാമനായ്
സ്വതന്ത്രനായ്ക്കഴിയുമവന്നാത്മ സുഖം
സഹജം.
3.19
തസ്മാദസക്തഃ സതതം കാര്യം കർമ്മ
സമാചര ।
അസക്തോ ഹ്യാചരൻ കർമ്മ പരമാപ്നോതി പൂരുഷഃ
॥
അതിനാൽ അനാസക്തനായി
സ്വകർത്തവ്യങ്ങളെല്ലാം
കർമ്മയോഗ ഭാവത്തിൽ എപ്പോഴും
നന്നായനുഷ്ഠിക്കണം.
ആസക്തിയാൽ വാസനകളുള്ളിലുറയ്ക്കുന്നുവെന്നാൽ
കർമ്മയോഗിയാം മർത്യന്നുണ്ടാവുന്നൂ പരമപദപ്രാപ്തി.
3.20
കർമ്മണൈവ ഹി സംസിദ്ധിം ആസ്ഥിതാ
ജനകാദയഃ ।
ലോകസംഗ്രഹമേവാപി സംപശ്യൻ
കർത്തുമർഹസി ॥
ജനകാദി മഹാന്മാർ പരമപദപ്രാപ്തി
നേടിയതും
അനാസക്തകർമ്മങ്ങളാൽത്തന്നെയല്ലോ!
നിഷ്കാമകർമ്മത്തിനാൽ
സേവചെയ്യുന്നതിൽ
ജ്ഞാനനിഷ്ഠരാമവർ നമുക്ക് വഴികാട്ടികൾ
അതിനാൽ ലോകനന്മയ്ക്കായിട്ടെങ്കിലും
നീ
കർമ്മങ്ങൾ ചെയ്യേണ്ടതുണ്ടൊട്ടും
മടിയാതെ
3.21
യദ്യദാചരതി ശ്രേഷ്ഠ: തത്തദേവേതരോ
ജനഃ ।
സ യത്പ്രമാണം കുരുതേ
ലോകസ്തദനുവർത്തതേ ॥
ശ്രേഷ്ഠന്മാർ ഏതേതു കർമ്മങ്ങൾ
ആചരിക്കുന്നുവോ
അവയെല്ലാം മറ്റുള്ളവരും അനുകരിച്ച്
ആചരിക്കുന്നു.
അവർ എന്തിനെ പ്രമാണമാക്കി
ജീവിക്കുന്നുവോ
സാധാരണക്കാർ,
ലോകരുമതുതന്നെയനുസരിക്കുന്നു.
നേതാക്കൾ കാട്ടിത്തരും മാർഗ്ഗങ്ങൾ
വഴികട്ടിയാവുന്നു
സമൂഹമവരെക്കണ്ടു പഠിച്ചതുപോൽ
പിന്തുടരുന്നുവല്ലോ.
3.22
ന മേ പാർത്ഥാസ്തി കർത്തവ്യം ത്രിഷു
ലോകേഷു കിഞ്ചന ।
നാനവാപ്തമവാപ്തവ്യം വർത്ത ഏവ ച
കർമ്മണി ॥
എനിക്കു ചെയ്യേണ്ടതായിട്ടില്ല
യാതൊരു കർമ്മങ്ങളും മൂന്നുലോകങ്ങളിലുമെനിക്കില്ലാ നേടാനുള്ളതൊന്നും.
എനിക്കു കിട്ടാൻ കഴിയാത്തതായൊന്നുമില്ല
അർജുനാ
എങ്കിലും ഞാൻ
കർമ്മബദ്ധനായ്ത്തന്നെയിരിക്കുന്നൂ
ധർമ്മസംരക്ഷയ്ക്കായ് മാത്രം കർമ്മം ചെയ്യുന്നു ഞാൻ
3.23
യദി ഹ്യഹം ന വർത്തേയം ജാതു
കർമ്മണ്യതന്ദ്രിതഃ ।
മമ വർത്മാനുവർത്തന്തേ മനുഷ്യാഃ പാർത്ഥ
സർവശഃ ॥
ഒരിക്കലെങ്കിലും അലസതകൂടാതെയുള്ള
കർമ്മം ഞാൻ
ചെയ്യുന്നില്ലയെങ്കിൽ മനുഷ്യർ
എങ്ങിനേയും അതറിഞ്ഞ്
എന്നെ അനുകരിച്ച് അലസതയിലാണ്ടുപോം
അർജുനാ.
ആരാദ്ധ്യരായവർ ചെയ്യും കർമ്മങ്ങളും
കർമ്മരാഹിത്യവും
സദാചാരം, ധർമ്മപ്രവൃത്തി, വേഷംപോലും
പിന്തുടരുമവർ
3.24
ഉത്സീദേയുരിമേ ലോകാ ന കുര്യാം കർമ്മ ചേദഹം ।
സംകരസ്യ ച കർത്താ സ്യാം ഉപഹന്യാമിമാഃ
പ്രജാഃ ॥
നശിച്ചുപോകുമീ വിശ്വം ഞാൻ കർമ്മം
ചെയ്യാതിരുന്നാൽ
നശിക്കുമീ പ്രജകൾ, മനുഷ്യർ,
ജീവജാലങ്ങളും നിയമങ്ങളും.
വർണ്ണസങ്കരമുണ്ടാവും സമൂഹത്തിൽ, വ്യവസ്ഥകളില്ലാതെ
കെട്ടുപോവും ക്രമം, പ്രകൃതിതൻ സഹജതാളവും
പ്രശാന്തിയും
3.25
സക്താഃ കർമ്മണ്യവിദ്വാംസ: യഥാ കുർവ്വന്തി
ഭാരത ।
കുര്യാദ് വിദ്വാംസ്തഥാസക്ത: ചികീർഷുർ
ലോകസംഗ്രഹം ॥
അജ്ഞാനികൾ ലോകത്തെങ്ങിനെ
ഫലാസക്തരായ്
കർമ്മം ചെയ്യുന്നുവോ അതുപോലെതന്നെ
ജ്ഞാനികൾ
ലോകനന്മയ്ക്കായ് ആസക്തിയില്ലാതെ
കർമ്മം ചെയ്യണം.
ജ്ഞാനിയും അജ്ഞാനിയും ചെയ്യും
കർമ്മങ്ങൾ തമ്മിൽ
പുറമേയില്ല വ്യത്യാസം; അജ്ഞാനി
ഫലാസക്തനാകുമ്പോൾ
ജ്ഞാനിക്കില്ല ഫലാസക്തി;
കർമ്മയോഗിയാണയാൾ.
3.26
ന ബുദ്ധിഭേദം ജനയേത് അജ്ഞാനാം
കർമ്മസംഗിനാം ।
ജോഷയേത് സർവകർമ്മാണി വിദ്വാൻ യുക്തഃ
സമാചരൻ ॥
കർമ്മത്തിലാമഗ്നരായിരിക്കും
അജ്ഞാനികളിൽ
വിദ്വാന്മാർ
ആശയക്കുഴപ്പമുണ്ടാക്കരുതൊരിക്കലും.
സ്വയം മാതൃകയായവർ സർവ്വകർമ്മങ്ങളുമെങ്ങിനെ
സമചിത്തരായ് ചെയ്യണമെന്നു കാണിച്ചുമുപദേശിച്ചും
കർമ്മയോഗത്തിലേയ്ക്ക് അവരെ ആനയിക്കണം.
കർമ്മങ്ങൾ ചെയ്യുമജ്ഞാനികൾക്കു
കേവലമുപദേശം
നൽകിയവരെ
ചിന്താക്കുഴപ്പത്തിലാക്കരുത് വൃഥാ.
3.27
പ്രകൃതേഃ ക്രിയമാണാനി ഗുണൈഃ
കർമ്മാണി സർവശഃ ।
അഹങ്കാര വിമൂഢാത്മാ കർത്താഹമിതി
മന്യതേ ॥
എല്ലാത്തരം കർമ്മങ്ങളുമീ ലോകത്തിൽ
ചെയ്യപ്പെടുന്നൂ
പ്രകൃതിഗുണവശാലെന്നാലജ്ഞാനംകൊണ്ടവിവേകികൾ
‘ഞാനാണ് കർത്താവെന്ന്’ വെറുതേ
അഹങ്കരിക്കുന്നു.
അവിദ്യയാൽ ആഗ്രഹങ്ങളുണ്ടാവുന്നൂ,
സങ്കൽപ്പങ്ങളായ്
മനസ്സിലവയിടം പിടിക്കുന്നു,
ത്രിഗുണങ്ങളവയ്ക്ക് നിറമേറ്റിടുന്നു.
പുറമേയ്ക്കവ കർമ്മങ്ങളായി
പ്രകടമാവുന്നു; മനസ്സങ്ങിനെ
കർമ്മങ്ങൾക്കു നിദാനമായി, താനാണു കർത്താവെന്ന്
ഒരുവനിൽ തോന്നലുണ്ടാക്കുന്നൂ
തദാത്മ്യഭാവത്തിനാൽ.
കർതൃത്വഭാവമൊരുവനെ കർമ്മത്തിൽ
ബന്ധിക്കുന്നൂ;
എന്നാൽ പരമാർത്ഥമറിയുമ്പോഴാ
ബന്ധനമഴിയുന്നൂ.
ആസക്തികളെല്ലാമവസാനിച്ചു പ്രശാന്തി
കൈവരുന്നു.
3.28
തത്ത്വവിത്തു മഹാബാഹോ
ഗുണകർമ്മവിഭാഗയോഃ ।
ഗുണാ ഗുണേഷു വർത്തന്തേ ഇതി മത്വാ ന
സജ്ജതേ ॥
എന്നാൽ തത്വമറിയും ജ്ഞാനികൾക്കറിയാം
ഇന്ദ്രിയങ്ങളാം
ഗുണങ്ങൾ വിഷയങ്ങളാം ഗുണങ്ങളിൽ
വ്യാപരിക്കുന്നതായും
ഗുണകർമ്മങ്ങൾ എങ്ങിനെ
ബന്ധപ്പെട്ടിരിക്കുന്നുവെന്നും.
അതിനാൽ അവർക്കില്ലാ കർമ്മത്തിലും
കർമ്മഫലത്തിലും
ആസക്തിയെന്നറിഞ്ഞാലും അർജുനാ
മഹാബാഹോ,
ജയപരാജയങ്ങൾ തന്റേതല്ല, മനസ്സിന്നു മാത്രമാണെന്നും
ഇഷ്ടാനിഷ്ടങ്ങളും സ്നേഹവും
വെറുപ്പും എല്ലാ ദ്വന്ദങ്ങളുമങ്ങിനെ.
ആസക്തിതന്നസ്ത്രങ്ങളെ നേരിടാൻ
കെൽപ്പുള്ള മഹാബാഹു
സ്വതന്ത്രനായ് കഴിയുന്നൂ, അസംഗം
കർമ്മനിരതനാവുന്നൂ
3.29
പ്രകൃതേർ ഗുണസമ്മൂഢാഃ സജ്ജന്തേ
ഗുണകർമ്മസു ।
താനകൃത്സ്നവിദോ മന്ദാൻ കൃത്സ്നവിദ്
ന വിചാലയേത് ॥
പ്രകൃതിഗുണകർമ്മങ്ങൾതൻ തത്വമറിയാത്ത
മൂഢന്മാർ
ഗുണസംബന്ധിയാം കർമ്മങ്ങളിൽ
ആസക്തരാവുന്നൂ.
അൽപ്പജ്ഞാനികളാം മന്ദന്മാരവരെ
ജ്ഞാനമുള്ളവർ
ചിന്താക്കുഴപ്പത്തിലാക്കി
ചഞ്ചലരാക്കരുതൊരിക്കലും.
വാസനകൾ കർമ്മങ്ങൾക്കു ഹേതുവാകുന്നുവെന്ന്
അറിഞ്ഞാലും പരമാർത്ഥമായത്
ബോധിക്കുവാൻ
അജ്ഞാനിക്കാവുകില്ല അതിനാലവരെ
നിന്ദിക്കയരുത്.
അവർക്കുള്ളതാം കർമ്മശക്തിയെ നേർവഴി
നയിക്കണം.
3.30
മയി സർവാണി കർമ്മാണി സംന്യസ്യാദ്ധ്യാത്മചേതസാ
।
നിരാശീർ നിർമ്മമോ ഭൂത്വാ യുദ്ധ്യസ്വ
വിഗതജ്വരഃ ॥
ഈശ്വരനാമെന്നിൽ അർപ്പിച്ചാലുമെല്ലാ
കർമ്മങ്ങളും
ആത്മബോധത്തോടെ,
ആസക്തികളുപേക്ഷിച്ചൊന്നിലും
മമത കൂടാതെ, യുദ്ധം ചെയ്യുക
ആശനിരാശകളില്ലാതെ
മനസ്സിൽ വേവലാതികളില്ലാതെ, സുദൃഢം
ഉത്സാഹമോടെ.
3.31
യേ മേ മതമിദം നിത്യം അനുതിഷ്ഠന്തി
മാനവാഃ ।
ശ്രദ്ധാവന്തോfനസൂയന്തോ മുച്യന്തേ തേfപി കർമ്മഭിഃ ॥
ഞാനിപ്പോൾ പറഞ്ഞു തന്നതാമഭിപ്രായം ആരാണോ
ശ്രദ്ധയോടെ, അസൂയകൂടാതെ പ്രായോഗികം,
ജീവിതത്തിൽ
ആചരിക്കുന്നുവോ അവരും
കർമ്മബന്ധങ്ങളിൽ നിന്നും
വിടുതൽ നേടുന്നു; ഏവം കർമ്മങ്ങൾ
വാസനകളാവുന്നുമില്ല.
കർമ്മയോഗമാർഗ്ഗം തത്വത്തിൽലറിഞ്ഞാൽ പോരാ
സശ്രദ്ധമതു തെറ്റാതെ
നിത്യമാചരിക്കയും, ദോഷാരോപണം
കൂടാതെ, വൃഥാ ചർച്ചകളും വിവാദങ്ങളും
കൂടാതെ, തത്വങ്ങളെ
നന്നായുൾക്കൊണ്ടു വേണം
ധർമ്മകർമ്മങ്ങൾ ചെയ്യുവാൻ.
3.32
യേ ത്വേതദഭ്യസൂയന്ത: നാനുതിഷ്ഠന്തി
മേ മതം ।
സർവജ്ഞാനവിമൂഢാംസ്താൻ വിദ്ധി
നഷ്ടാനചേതസഃ ॥
എന്നാലസൂയയാലെന്റെയീ അഭിപ്രായത്തെ
അനുസരിച്ചു
വർത്തിക്കാത്തവർ അജ്ഞാനികൾ,
വിവേകഹീനന്മാർ,
സ്വയം നാശത്തിൽ മുങ്ങിയവരാണെന്ന് നീ
അറിയുക.
വിചാരമില്ലാതെയൊരു തത്വത്തെ
അവഹേളിക്കുന്ന പക്ഷം
ബുദ്ധിക്കാവില്ലയാ തത്വബോധത്തിൽ
പ്രവർത്തിക്കുവാൻ.
ശീലമാക്കണം ക്രിയാമാർഗ്ഗം കർമ്മയോഗം,
എന്നുമെല്ലായിടത്തും
ജീവിതത്തിൽ ധന്യത
കാംക്ഷിക്കുന്നവർക്കത് നിത്യപരിശീലനം.
3.33
സദൃശം ചേഷ്ടതേ സ്വസ്യാഃ
പ്രകൃതേർജ്ഞാനവാനപി ।
പ്രകൃതിം യാന്തി ഭൂതാനി നിഗ്രഹഃ കിം
കരിഷ്യതി ॥
വിജ്ഞാനമാർജ്ജിച്ച യോഗിയും
ചെയ്യുന്നു കർമ്മങ്ങൾ
വാസനാപ്രോക്തം
സ്വപ്രകൃതാനുസാരിയായ് നിത്യവും.
ജീവികളവർക്കു സഹജസ്വഭാവങ്ങൾ
കാണിക്കുന്നു;
ബലമായവയെ നിയന്ത്രിച്ചടക്കുന്നതു
വ്യർത്ഥമത്രേ.
സ്വപ്രകൃതിയോട് സമരസപ്പട്ടു
കഴിയുന്നു കർമ്മയോഗം
നന്നായറിഞ്ഞു പ്രയോഗത്തിൽ
നടപ്പാക്കുന്നവർ.
ജീവികളിലെ വാസനാശക്തി
പ്രബലമായിരിക്കെയതിനെ
ബലമായെതിർത്ത് അമർത്തി വയ്ക്കുന്നതെന്തിനായ്
3.34
ഇന്ദ്രിയസ്യേന്ദ്രിയസ്യാർത്ഥേ
രാഗദ്വേഷൗ വ്യവസ്ഥിതൗ ।
തയോർന്ന വശമാഗച്ഛേത് തൗ ഹ്യസ്യ പരിപന്ഥിനൗ
॥
ഇന്ദ്രിയങ്ങൾക്കിന്ദ്രിയവിഷയങ്ങൾ
അനുകൂലമായാൽ
രാഗവും അല്ലെങ്കിൽ ദ്വേഷവുമാണു
ഫലമെന്നു സ്വതവേ
വ്യവസ്ഥ ചെയ്തിരിക്കുന്നുവന്നാൽ അവ
രണ്ടും നമുക്ക്
ശത്രുക്കളാണതിനാൽ രണ്ടാലും നമ്മൾ
ബാധിക്കൊലാ.
ബാഹ്യചോദനകൾ അനുഭവങ്ങളെ മനസ്സിൽ പ്രിയമെന്നും
അപ്രിയമെന്നും തരംതിരിക്കുന്നു
വാസനാവശാൽ.
ജ്ഞാനിക്കുപോലും ദേഹേന്ദ്രിയപ്രകൃതികളെ
കീഴടക്കാൻ
പ്രയാസമതിനാൽ പ്രിയമുള്ളവയെ
അണച്ചുനിർത്താനും
അപ്രിയങ്ങളെയകറ്റി നിർത്താനുമുള്ള
ത്വര മനുഷ്യന്റെ
സ്വാസ്ഥ്യം കെടുത്തുന്നു,
വൈരിയെപ്പോലെ നിരന്തരം.
പ്രിയാപ്രിയങ്ങളെ
അഹങ്കാരമാണെന്നറിഞ്ഞവയുടെ
പിടിയിൽപ്പടാതെ നാം
അവധാനതയോടെയിരിക്കണം
3.35
ശ്രേയാൻ സ്വധർമ്മോ വിഗുണഃ പരധർമ്മാത്
സ്വനുഷ്ഠിതാത് ।
സ്വധർമ്മേ നിധനം ശ്രേയഃ പരധർമ്മോ
ഭയാവഹഃ ॥
സ്വധർമ്മാനുഷ്ഠാനം തന്നെ ശ്രേയസ്കരം
പരധർമ്മത്തേക്കാൾ
അതത്ര ഉത്തമമല്ലെങ്കിലും;
സ്വധർമ്മമാചരിച്ചാലുണ്ടായേക്കും
മരണം പോലും ശ്രേയസ്സു നല്കുമെന്നാൽ എത്ര
നന്നായ് പരധർമ്മമനുഷ്ഠിക്കിലും അത് ഭയജനകമാകുന്നുവെന്നറിയുക.
ഓരോരുത്തർക്കും ജന്മനാലുണ്ടാവുന്നു
വ്യത്യസ്തമാം അഭിരുചികൾ,
കഴിവുകൾ, അവയൊത്തു സഹജകർമ്മങ്ങൾ
ചെയ്യുമ്പോൾ
കർമ്മങ്ങൾക്കു പൂർണ്ണതയുണ്ടാവുന്നു
സംതൃപ്തി, മന:ശാന്തിയും.
എന്നാൽ സ്വവാസനാ പ്രകൃതിക്കു വിരുദ്ധമായുള്ള
കർമ്മങ്ങൾ
നമ്മെ ഭയപ്പെടുത്തുന്നു, അശാന്തിയും
അസംതൃപ്തിയുമുണ്ടാക്കുന്നു.
അർജുന ഉവാച
3.36
അഥ കേന പ്രയുക്തോfയം പാപം ചരതി പുരുഷഃ ।
അനിച്ഛന്നപി വാർഷ്ണേയ ബലാദിവ
നിയോജിതഃ ॥
അർജുനൻ പറഞ്ഞു:
അങ്ങിനെയെങ്കിൽ ആരാൽ പ്രേരിതരായിട്ടാണ്,
ഈ മനുഷ്യർ ആഗ്രഹമില്ലാഞ്ഞിട്ടുപോലും
ആർ
ബലാൽ നിർബ്ബന്ധിച്ചിട്ടാണ് പാപകർമ്മങ്ങളിൽ
എർപ്പെടുന്നത്? പറഞ്ഞാലും
വൃഷ്ണികുലജാതനേ.
നന്മയെക്കുറിച്ചുണ്ടെല്ലാവർക്കും
വ്യക്തമാം ബോധം,
എങ്കിലും കർമ്മങ്ങളിൽ തിന്മകൾ
കടന്നുകൂടുന്നു
ആശയത്തിലും പ്രവർത്തനത്തിലുമുള്ളതാമീ
വൈരുദ്ധ്യം എങ്ങിനെ സ്വയം
നമ്മിലുണ്ടാകുന്നു കൃഷ്ണാ?
ശ്രീഭഗവാനുവാച
3.37
കാമ ഏഷ ക്രോധ ഏഷ രജോഗുണ സമുദ്ഭവഃ ।
മഹാശനോ മഹാപാപ്മാ വിദ്ധ്യേനമിഹ
വൈരിണം ॥
ശ്രീഭഗവാൻ പറഞ്ഞു:
ഇത് കാമമാണ്; ഇതുതന്നെ ക്രോധവും,
എത്ര തിന്നാലും
തീരില്ല കാമം; പാപസ്വഭാവിയാണത്,
നന്മയ്ക്കെതിരായുളള
ശത്രുവുമാണതെന്നറിഞ്ഞാലും;
വിഷയവസ്തുക്കൾ
നേടാനുള്ള ത്വരയുമദമ്യമാം
ആസക്തിയുമാണ് കാമം.
കാമിതങ്ങൾ കിട്ടാതിരുന്നാലത് ക്രോധമായ്ത്തീരുന്നു.
ക്രോധം അധമവികാരങ്ങളുണ്ടാക്കി നമ്മെ
പാപങ്ങൾ
ചെയ്യിക്കുന്നു; കാമമങ്ങിനെ നമ്മുടെ
ശത്രുവായ്ത്തീരുന്നു.
കാമക്രോധങ്ങൾ രണ്ടുമുണ്ടാവുന്നൂ രജോഗുണത്തിനാൽ
3.38
ധൂമേനാവ്രിയതേ വഹ്നി: യഥാദർശോ മലേന
ച ।
യഥോൽബേനാവൃതോ ഗർഭ: തഥാ തേനേദമാവൃതം ॥
പുകയാൽ അഗ്നിയും അഴുക്കാൽ
കണ്ണാടിയും മൂടപ്പെട്ടിരിക്കുന്നൂ;
മറുപിളള ഗർഭസ്ഥശിശുവിനെ മൂടി
മറച്ചാവരണം ചെയ്തിരിക്കുന്നൂ.
അതുപോൽ കാമത്താലൊരുവനിലെ ജ്ഞാനം
മറയ്ക്കപ്പെട്ടിരിക്കുന്നു.
സാത്വികമാം ആഗ്രഹങ്ങൾപോലും
ആത്മപ്രഭാവത്തെ മൂടുന്നു.
പുകമാറി അഗ്നി തെളിഞ്ഞു കാണാൻ ഒരു
കാറ്റടിക്കുകയേ വേണ്ടൂ.
രാജസികമാവും ആശകൾ ജ്ഞാനത്തെ
പൂർണ്ണമായും മറയ്ക്കുന്നു.
കണ്ണാടി തെളിഞ്ഞു കാണുവാൻ അഴുക്ക്
നന്നായ് തുടച്ചുനീക്കണം.
താമസികമാവും ആസക്തികൾ നീങ്ങാൻ
കാലവും സഹായിക്കണം.
തന്നെ പൂർണ്ണമായ് മൂടിയ
മറുപിള്ളനീക്കി പുറത്തുവരുവാൻ
ഗർഭത്തിലെ ശിശുവിനു കാത്തിരിക്കേണം
നിയതമാം കാലം.
3.39
ആവൃതം ജ്ഞാനമേതേന ജ്ഞാനിനോ
നിത്യവൈരിണാ ।
കാമരൂപേണ കൗന്തേയ ദുഷ്പൂരേണാനലേന ച ॥
തീ പോലെ എത്രയായാലും തൃപ്തമാക്കാനരുതാത്ത
കാമം
പലരൂപഭാവങ്ങളിൽ പ്രകടമാവുന്നതറിയുക
അർജുനാ!
ജ്ഞാനിക്കു നിത്യശത്രുവാം കാമം
വിവേകത്തെ മറയ്ക്കുന്നു.
ശരിതെറ്റുകൾ തിരിച്ചറിയാനുള്ള
കഴിവില്ലാതെയാക്കുന്നു.
3.40
ഇന്ദ്രിയാണി മനോ ബുദ്ധി: അസ്യാധിഷ്ഠാനമുച്യതേ
।
എതൈർവിമോഹയത്യേഷ: ജ്ഞാനമാവൃത്യ
ദേഹിനം ॥
ഇന്ദ്രിയങ്ങളും മനസ്സും ബുദ്ധിയും
ഇരിപ്പിടങ്ങളായുള്ള കാമം
ജ്ഞാനത്തെയീ മൂന്നിനാൽ മറച്ചു ജീവനെ
മോഹിപ്പിക്കുന്നു.
ആന്തരശത്രുവാം കാമം,
ഇന്ദ്രിയമനോബുദ്ധികളെ വശത്താക്കി
ജീവനെ വ്യാമോഹിപ്പിച്ചു ശരീരവുമായി
തദാത്മ്യത്തിലാക്കി
വിഷയഭോഗങ്ങളിൽ ആസക്തിയുണ്ടാക്കിയതു ശമിക്കാൻ
മനസ്സുമായ് ഐക്യപ്പെട്ടു
വികാരസംതൃപ്തിക്കായുഴറുന്നു
പിന്നെ ബുദ്ധിയുമായ് തന്മയീഭവിച്ചു
സ്മരണകളിലലയുന്നു.
ശരീരമനോബുദ്ധികളിൽ തേടിയാൽ കാണാമീ
ശത്രുവെ
3.41
തസ്മാത്ത്വമിന്ദ്രിയാണ്യാദൗ നിയമ്യ
ഭാരതർഷഭ ।
പാപ്മാനം പ്രജഹി ഹ്യേനം
ജ്ഞാനവിജ്ഞാന നാശനം ॥
അതിനാൽ അർജുനാ ആദ്യമേ നീ ഇന്ദ്രിയങ്ങളെ
നിയന്ത്രിച്ചു നിൻ വശത്താക്കൂ;
പിന്നെ നിന്നിലെ
ജ്ഞാനവിജ്ഞാനം നശിപ്പിക്കും പാപി,
കാമമാം
ആന്തരശത്രുവിനെ കണ്ടത്തി നിസ്സന്ദേഹം
കൊല്ലുക.
ജ്ഞാനം, ഗുരുവിൽ നിന്നും
ശാസ്ത്രങ്ങളിൽനിന്നും
ലഭിക്കുമ്പോൾ വിജ്ഞാനം
സ്വാനുഭവസിദ്ധമാം.
ഇവ രണ്ടിനും ഹാനികരം, നമ്മിലെ
വികാരക്ഷോഭങ്ങൾ.
3.42
ഇന്ദ്രിയാണി പരാണ്യാഹു: ഇന്ദ്രിയേഭ്യഃ
പരം മനഃ ।
മനസസ്തു പരാ ബുദ്ധി: യോ ബുദ്ധേഃ
പരതസ്തു സഃ ॥
വിഷയങ്ങളേക്കാൾ
ശേഷ്ഠമാണിന്ദ്രിയങ്ങൾ; മനസ്സ്
ഇന്ദ്രിയങ്ങളേക്കാൾ ശ്രേഷ്ഠം;
മനസ്സിനേക്കാൾ ബുദ്ധി
ശ്രേഷ്ഠതരം; ആത്മാവ് ബുദ്ധിയേക്കാൾ
ശ്രേഷ്ഠതമം.
ബാഹ്യവിഷയങ്ങളെ
കാണുന്നതിന്ദ്രിയങ്ങളതിനാൽ
അവ വസ്തുക്കൾക്കുപരിയാകുന്നു,
അതുപോൽ മനസ്സ്
ഇന്ദ്രിയങ്ങൾക്കു മേലെയും; മനസ്സിന്
മേലെയാണ് ബുദ്ധി
ബുദ്ധിയെ
പ്രകാശിപ്പിക്കുന്നയാത്മാവോ സ്വപ്രകാശിതം.
3.43
ഏവം ബുദ്ധേഃ പരം ബുദ്ധ്വാ
സംസ്ഥഭ്യാത്മാനമാത്മനാ ।
ജഹി ശത്രും മഹാബാഹോ കാമരൂപം ദുരാസദം
॥
ഏവം ബുദ്ധിക്കുമതീതനാം ആത്മാവിനെ
അറിഞ്ഞു
ആത്മാവിനെക്കൊണ്ടാത്മാവിനെ
നിശ്ചലമാക്കി
പരാക്രമശാലിയാം അർജുനാ, നിൻ
ശത്രുവിനെ,
കാമരൂപിയും ദുർജയനുമാമവനെ നീ
നശിപ്പിക്കണം.
ആത്മാവിൻ ചിരന്തനത്വം നന്നായറിഞ്ഞു
സ്വയം
വിചാരവിവേകബുദ്ധിയാൽ
ബാഹ്യവിഷയങ്ങളിൽ
ആത്മാവിനെ താദാത്മ്യപ്പെടുത്താതെ വേണം
കാമരൂപിയാം അജയ്യശത്രുവിനെ നിഗ്രഹിക്കുവാൻ.
ധ്യാനാഭ്യാസത്തിനാൽ ഇന്ദ്രിയ
വിഷയങ്ങളെ
മനോബുദ്ധികളിൽ നിന്നു പിൻവലിച്ചു
സ്വയം
ആത്മാവിനെയടക്കി നാം കാമത്തെ
ജയിക്കണം.
ഹരി ഓം
ഇപ്രകാരം ശ്രീമദ് ഭഗവദ് ഗീതാരൂപമായ
ഉപനിഷത്തിൽ
ബ്രഹ്മവിദ്യാന്തർഗതമായ
യോഗശാസ്ത്രത്തിൽ
ശ്രീകൃഷ്ണാർജ്ജുന സംവാദത്തിൽ
കർമ്മയോഗം എന്ന
മൂന്നാം അദ്ധ്യായം കഴിഞ്ഞു
Comments
Post a Comment