Posts

ഭഗവദ് ഗീതാ ഗീതകം അദ്ധ്യായം 3 കർമ്മ യോഗം

  ശ്രീമദ് ഭഗവദ്ഗീത   അധ്യായം 3 – കർമ്മയോഗം   അർജുന ഉവാച   3.1 ജ്യായസീ ചേത് കർമ്മണസ്തേ മതാ ബുദ്ധിർ ജനാർദന । തത് കിം കർമ്മണി ഘോരേ മാം നിയോജയസി കേശവ ॥   കർമ്മത്തേക്കാളേറെ ശ്രേഷ്ഠം ജ്ഞാനമെന്നാണഭിപ്രായമെങ്കിൽ ഘോരകർമ്മം ചെയ്യാനെന്നെയെന്തിന്നു പ്രേരിപ്പിക്കുന്നു നീ കേശവാ?   अर्जुन उवाच ज्यायसी चेत्कर्मणस्ते मता बुद्धिर्जनार्दन । तत्किं कर्मणि घोरे मां नियोजयसि केशव ॥   If it is your view that knowledge is greater than action, then why do you urge me, O Keshava, to perform this dreadful action?   3.2 വ്യാമിശ്രേണേവ വാക്യേന ബുദ്ധിം മോഹയസീവ മേ । തദേകം വദ നിശ്ചിത്യ യേന ശ്രേയോ f ഹമാപ്നുയാം ॥   കുഴച്ചുമറിച്ചേറെകാര്യങ്ങൾ പറഞ്ഞു തന്നവിടുന്നെൻ ബുദ്ധിയെ മോഹിപ്പിക്കുന്നതു പോലെ തോന്നുന്നുവല്ലോ!   ഏതൊരു മാർഗ്ഗം ഞാൻ സ്വീകരിച്ചാൽ അതെനിക്കേറെ ശ്രേയസ്കരമാവും എന്നങ്ങുറപ്പോടെയിപ്പോൾ പറഞ്ഞു തന്നാലും     व्यामिश्रेणेव वाक्येन बुद्धिं मोहयसीव मे । तदेकं वद निश्चित्य येन श्रेयोऽहमा...