Posts

Showing posts from March, 2026

ഭഗവദ് ഗീതാ ഗീതകം അദ്ധ്യായം 2 സാംഖ്യയോഗം

  ഭഗവദ്ഗീത അദ്ധ്യായം 2 — സാംഖ്യയോഗഃ 1 സഞ്ജയ ഉവാച തം തഥാ കൃപയാവിഷ്ടം അശ്രുപൂർണാകുലേക്ഷണം । വിഷീദന്തമിദം വാക്യം ഉവാച മധുസൂദനഃ ॥   സഞ്ജയൻ പറഞ്ഞു: വിഷാദപാരവശ്യനായ്, അസ്ഥാനത്തുണ്ടായ   കൃപയാൽ ആവിഷ്ടനായും കണ്ണുനീരൊഴുക്കിയും തേർത്തട്ടിൽ   തളർന്നിരിക്കും അർജുനനോടായ് ഇപ്രകാരം ചൊന്നൂ ശ്രീകൃഷ്ണൻ, മധുസൂദനൻ.   2 ശ്രീഭഗവാനുവാച കുതസ്ത്വാ കശ്മലമിദം വിഷമേ സമുപസ്ഥിതം । അനാര്യജുഷ്ടമസ്വർഗ്യം അകീർത്തികരമർജുന ॥   ശ്രീഭഗവാൻ പറഞ്ഞു: ഈ വിഷമഘട്ടത്തിൽ   അർജുനാ നിന്നിൽപ്പോലും എവിടെ നിന്നുണ്ടായീ ഇതുപോലുള്ള മൌഢ്യം? ശ്രേഷ്ഠന്മാർക്കിതു   ചേരില്ല,   ചീത്തപ്പേരുമുണ്ടാവും സ്വർഗ്ഗപ്രാപ്തിക്കുതകാത്തതുമാണിതെന്നറിയുക 3 ക്ലൈബ്യം മാ സ്മ ഗമഃ പാർഥ നൈതത്ത്വയ്യുപപദ്യതേ । ക്ഷുദ്രം ഹൃദയദൗർബല്യം ത്യക്ത്വോത്തിഷ്ഠ പരന്തപ ॥   ആണുംപെണ്ണും കെട്ടോരവസ്ഥ ചേരില്ല നിനക്കർജുനാ! ശത്രുതാപകനാണു നീ ക്ഷുദ്രമാം ഹൃദയദൌർബല്യം കളഞ്ഞാലും എണീക്കൂ, തേർത്തട്ടിൽനിന്നുമിക്ഷണത്തിൽ.   4 അർജുന ഉവാച കഥം ഭീഷ്മമഹം സംഖ്യേ ദ്രോണം ച മധുസൂദന । ഇഷുഭിഃ ...